പുതുമുഖങ്ങളുടെ ആഹ്ളാദം സെക്കന്റ് ലുക്ക്
പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യു, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജിഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആഹ്ളാദം എന്ന ചിത്രത്തിന്രെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രം എത്തുകയാണ്. ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്. സംവിധായകന്റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ആണ് ആലാപനം. എഡിറ്റർ: ഗോപികൃഷ്ണൻ.ആർ, ക്രിയേറ്റീവ് സപ്പോർട്ട്: അരുൺ ദേവ് മലപ്പുറം, കോറിയോഗ്രാഫി: പ്രതിക് ഗോലപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിഹാസ് ഹനീഫ്, അസോസിയേറ്റ് ഡയറക്ടർ: വിനു അച്യുതൻ, രഞ്ചു സ്റ്റീഫൻ, അനീഷ് തോമസ്, എസ്.എഫ്. എക്സ് & വി.എഫ്.എക്സ്: അഭയ്ഡേവിഡ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമന്റ് , ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയയും ചേർന്നാണ് നിർമ്മാണം.
പി. ആർ.ഒ: പി.ശിവപ്രസാദ്.