ഒമ്പത് പ്രശസ്ത ഗായകരുടെ ആലാപനത്തിൽ മാജിക് മഷ്റൂം
നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂം എന്ന ചിത്രം സംഗീത സാന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ ഒമ്പതു പ്രശസ്ത ഗായകരുടെ സംഗമമാണ് ചിത്രം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, ബോളിവുഡ് അടക്കം നിരവധി ഭാഷകൾക്കു പ്രിയങ്കരിയായ ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, വേറിട്ട ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയ ഗായകൻ ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, ഹനാൻ ഷാ.റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ എന്നിവരാണ് ആലാപനം . ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ എന്നിവർ ഗാന രചന നിർവഹിക്കുന്നു. നാദിർഷയാണ് സംഗീതം . വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറും . മീനാഷിയുമാണു നായികമാർ. സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആന്റണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺ പുനലൂർ, പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ്, മാസ്റ്റർ സുഫിയാൻ എന്നിവരാണ് മറ്റ് താരങ്ങൾ .മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.