നാനിയുടെ പാരഡൈസിൽ ഹോളിവുഡ് ടീം

Sunday 07 September 2025 3:12 AM IST

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ് ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കുന്നു.ഹോളിവുഡിലെ ConnekktMobScene ക്രിയേറ്റീവ് കണ്ടന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്സാണ്ട്ര ഇ വിസ്കോണ്ടിയുമായി പാരഡൈസിന്റെ അണിയറ പ്രവർത്തകർ കൂടിക്കാഴ്ച നടത്തി . പാരഡൈസിനെ യഥാർത്ഥ അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായി മാറ്റാനാണ് ഒരുങ്ങുന്നത്. ബോളിവുഡ് താരം രാഘവ് ജൂയൽ തെലുങ്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്നു. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം - സി എച്ച് സായ്, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പി.ആർ.ഒ- ശബരി.

. .