കോൺഗ്രസ് മാർച്ച് നടത്തി
Sunday 07 September 2025 12:00 AM IST
കല്ലൂർ: സുജിത്തിനെ മർദ്ദിച്ച സംഘത്തിലെ സീനിയർ സി.പി.ഒ ശശിധരന്റെ തൃക്കൂർ മുട്ടൻകോർണറിലെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സെബി കൊടിയൻ, തൃക്കൂർ മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത്, അലക്‌സ് ചുക്കിരി,സുധൻ കാരയിൽ, കെ.എൽ.ജയ്‌സൻ,സലീഷ് ചെമ്പാറ,അഡ്വ.ആൽബിൻ വർഗ്ഗീസ്, റിന്റോ ജോൺസൻ, പോൾസൻ തെക്കുംപീടിക എന്നിവർ സംസാരിച്ചു. ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ശശിധരനും കുടുംബവും അങ്കമാലിയിലെ ഭാര്യ വീട്ടിലാണ്. സന്ദീപ് കണിയത്ത്,സെബി കൊടിയൻ, അലക്‌സ് ചുക്കിരി, സുധൻ കാരയിൽ,കെ.എൽ.ജയ്‌സൻ , സലീഷ് ചെമ്പാറ, അഡ്വ.ആൽബിൻ വർഗ്ഗീസ്, റിന്റോ ജോൺസൻ, ജയൻ അന്തിക്കാട്ട് എന്നിവർക്കെതിരെ കേസെടുത്തു.