നീർനായ കണക്കെടുപ്പ് 

Sunday 07 September 2025 12:32 AM IST

കോട്ടയം : നീർനായ്ക്കളുടെ കണക്കെടുപ്പ് 13,14 തീയതികളിൽ നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്കോളജിക്കൽ സയൻസും വനംവകുപ്പും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ചേർന്നാണ് കണക്കെടുക്കുന്നത്. നിരവധി പേർക്ക് കടിയേൽക്കുന്ന സാഹചര്യത്തിലാണിത്. നായ ആക്രമണം നടന്ന സ്ഥലങ്ങളിൽ കാൽപ്പാടുകൾ പരിശോധിച്ചും ജനങ്ങളിൽ നിന്ന് വിവരം ശേഖരിച്ചുമാണ് കണക്കെടുപ്പ് നടത്തുന്നത്. മണിമല, പമ്പ, മീനച്ചിൽ നദികളിലും വേമ്പനാട്ട് കായലിലും തോടുകളിലും നീർനായ്ക്കൾ ഏറെയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ നാലുപേർക്കാണ് കടിയേറ്റത്.