സൂര്യയുടെ നായിക നസ്രിയ നസിം
സൂര്യയെ നായകനാക്കി ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക നസ്രിയ നസിം. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഇതാദ്യമായാണ് സൂര്യയും നസ്രിയയും ഒരുമിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്റം ആണ്. ജിതുമാധവൻ രചനയും സംവിധാനവും നിർവഹിച്ച ആവേശം സിനിമയിൽ അഭിനയിച്ച നിരവധി താരങ്ങൾ സൂര്യ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യയുടെ 2 ഡി എന്റർടെയ്‌ൻമെന്റാണ് നിർമ്മാണം.
ഇടവേളയ്ക്കുശേഷമാണ് നസ്രിയ തമിഴിൽ അഭിനയിക്കുന്നത്. സൂപ്പർഹിറ്റായ രാജാറാണിയിലൂടെയാണ് തമിഴിൽ എത്തുന്നത്. ജയ് നായകനായി 2014ൽ റിലീസ് ചെയ്ത തിരുമണം എന്നും നിക്ക എന്ന ചിത്രത്തിലാണ് നസ്രിയ തമിഴിൽ അവസാനം അഭിനയിച്ചത്. കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തിയ സൂക്ഷ്‌മദർശിനി ആണ് നസ്രിയ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇതാദ്യമായാണ് സൂര്യ ഒരു മലയാള സംവിധായകൻ ഒരുമിക്കുന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.രോമാഞ്ചം,അതേസമയം ആവേശം എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്റെ രചനയിലാണ് ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ഒരുങ്ങുന്നത്. പൂർണമായും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ബാലൻ ഒരുങ്ങുന്നത്. ഇതു രണ്ടാം തവണയാണ് മറ്രൊരു സംവിധായകനുവേണ്ടി ജിതു മാധവൻ രചന നിർവഹിക്കുന്നത്.ശ്രീജിത് നായർ സംവിധാനം ചെയ്ത പൈങ്കിളിയുടെ രചന ജിതു മാധവൻ ആണ് നിർവഹിച്ചത്.