പുറത്താക്കാതെ സമരം നിറുത്തില്ല

Sunday 07 September 2025 12:00 AM IST

തൃശൂർ: സുജിത്തിനെ മർദ്ദിച്ചവരെ സർവീസിൽ നിന്നും പുറത്താക്കാതെ സമരം നിറുത്തില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. സസ്‌പെൻഷന് ഡി.ഐ.ജി ശുപാർശ ചെയ്തുവെന്നാണ് പറയുന്നത്. ആദ്യം നടപടി എടുത്തുവെന്നാണ് പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കണം. സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം. അഞ്ചാമൻ ഷുഹൈറിനെ കുറിച്ച് ഒന്നും പറയുന്നില്ല. സുഹൈറിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗ്രാമ സേവകനായി ജോലി ചെയ്യുന്ന പഴയന്നൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തും. മാർച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഇദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.