തൃത്താലയിൽ  എടിഎം  കൗണ്ടറിന്  നേരെ  കല്ലേറിഞ്ഞു; പ്രതി പിടിയിൽ

Saturday 06 September 2025 7:17 PM IST

പാലക്കാട്: തൃത്താലയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറിഞ്ഞ പ്രതി പിടിയിൽ. ആനക്കര കുമ്പിടി ടൗണിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാളെ തൃത്താല പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിജീഷിനെതിരെ വേറെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.

മദ്യ ലഹരിയിലാണ് വിജീഷ് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞത്. ഉച്ചയ്ക്ക് 1.20നായിരുന്നു സംഭവം. ആനക്കരയിലെ സ്വകാര്യ വ്യക്തിയുടെ എടിഎം സ്ഥാപനമാണ് കല്ലെറിഞ്ഞ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പൊലീസിന് കെെമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.