ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ
Sunday 07 September 2025 1:57 AM IST
പെരുമ്പാവൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടന്ന പരിശോധനയിൽ പള്ളിപ്പുറം ആരേലും ഭാഗത്തുനിന്ന് 2.061 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശി പിയാറുൾ ഷേക് (36) പിടിയിലായി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. മണി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.എം. നവാസ്, സുധീർ മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ എം.ആർ. രാജേഷ്, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.