അദ്ധ്യാപകദിനത്തിൽ ഗുരുവന്ദനം
Saturday 06 September 2025 8:29 PM IST
കണ്ണൂർ: അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുനാഥൻമാരെ ആദരിച്ചു.കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് റിട്ട.വൈസ് പ്രിൻസിപ്പാൾ ചിറക്കലിലെ ഡോ. സി കെ.അശോകവർമ്മയെ ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ ആദരിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപിക ഇടചൊവ്വയിലെ പി.സി പ്രേമവല്ലിയെ ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ആദരിച്ചു. ട്രസ്റ്റ് ട്രഷറർ ഷാജി ചന്ദ്രോത്ത്, ജോയിന്റ് സെക്രട്ടറി ടി.വിജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കുടുംബാംഗങ്ങളും പങ്കെടുത്തു.