തലശ്ശേരി അതിരൂപത മിഷൻ ലീഗ് വാർഷികം

Saturday 06 September 2025 8:31 PM IST

ഇരിട്ടി : ഒക്ടോബർ 2ന് എടൂരിൽ നടക്കുന്ന തലശ്ശേരി അതിരൂപത മിഷൻ ലീഗ് 66-ാം വാർഷികപരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു . എടൂർ പാരിഷ് ഹാളിൽ നടന്ന സംഘാടക സമിതി യോഗം സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോനാ വികാരി തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു . മിഷൻലീഗ് അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അദ്ധ്യക്ഷത വഹിച്ചു. മിഷൻലീഗ് എടൂർ മേഖല കോർഡിനേറ്റർ ഫാദർ ജിതിൻ വയലുങ്കൽ, ഫാദർ മനോജ് കൊച്ചുപുരയ്ക്കൽ, ഫാദർ അഭിലാഷ് ചെല്ലംകോട്ട് , കെ.സി വൈ.എം എടൂർ മേഖല കോർഡിനേറ്റർ ഫാദർ അലക്സ് നിരപ്പേൽ , ഫാദർ മെൽബിൻ തെങ്ങുംപള്ളി ,സോജൻ കൊച്ചുമല, സി ജെ.ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇരിട്ടി റീജനിലെ വിവിധ ഇടവകകളിൽ നിന്നും സിസ്റ്റേഴ്സ്, മതബോധ അധ്യാപകർ, മിഷ്യൻലീഗ് ഭാരവാഹികൾ എടൂർ ഇടവകയിലെ കൈക്കാരൻമാർ, വിവിധ ഭാരവാഹികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു