സർവ്വകക്ഷി യോഗം അനുശോചിച്ചു

Saturday 06 September 2025 8:34 PM IST

കാസർകോട് : എൻ.സി പി.എസ് കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്റും ജില്ലാ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും രാഷ്ട്രീയ, മത സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഉബൈദുള്ള കടവത്തിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ എൻ.സി പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, കെ.ഖാലിദ്, സി എം.എ ജലീൽ, അഹമ്മദ് അലി കുമ്പള, ഹസൈനാർ നുള്ളിപ്പാടി, അബ്ദുൾ റഹ്മാൻ ബാങ്കോട്, നാഷണൽ അബ്ദുള്ള, ഫൈസൽ കോളിയടുക്കം, സീതി ഹാജി, ഹോട്ടൽ അസോസിയേഷൻ ഭാരവാഹി മുഹമ്മദ് , എ.എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്‌ ചേരങ്കൈ, ഷാഫി തെരുവത്ത്, ഷാഫി കല്ലുവളപ്പ്, അബ്ദുൾ റഹ്മാൻ തെരുവത്ത്, താജുദ്ദീൻ ചേരങ്കൈ, ഇസ്മയിൽ, ഹമീദ് സീസൺ, അഷറഫ് മേൽപ്പറമ്പ്, ഹമീദ് ചേരങ്കൈ, താജുദ്ദീൻ ദാരിമി, ഇർഷാദ് ഉദവി,സെമീർ അണങ്കൂർ തുടങ്ങിയവർ പ്രസംഗിച്ചു. സുബൈർ പടുപ്പ് സ്വാഗതം പറഞ്ഞു.