ഇരിട്ടി ഫെസ്റ്റിന് തുടക്കമായി
Saturday 06 September 2025 8:50 PM IST
ഇരിട്ടി: നഗരസഭവാർഷിക പദ്ധതിയിൽ ബാലസഭ അംഗങ്ങളെയും അങ്കണവാടി കുട്ടികളെയും കുടുംബശ്രീ അംഗങ്ങളെയും അംഗ പരിമിതരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന ഇരിട്ടി ഫെസ്റ്റിന്റെ ഭാഗമായി സി ഡി.എസ് ബാലസഭയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ബാലസഭ കലോത്സവം സിനിമാ സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.സ്മിത സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പി.രഘു, സി കെ.അനിത, പി.രജിഷ എന്നിവർ പ്രസംഗിച്ചു. ബിജിന നന്ദി പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് കുടുംബശ്രീ വനിത കലോത്സവം നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ അങ്കണവാടി കുട്ടികളുടെയും അംഗപരിമിതരുടെയും, വയോജനങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും. സമാപനദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സംഗീതസന്ധ്യ.