ഓണവിപണി ഉദ്ഘാടനം
Sunday 07 September 2025 12:56 AM IST
മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ വിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസി ജോസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. സി. ഷിബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ അനിത തിലകൻ,പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി അംഗങ്ങളായ പ്രീത അനിൽ,പി.രത്നമ്മ,ജന പ്രതിനിധികൾ,കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സുരേഷ്.വി.ടി സ്വാഗതവും സീമ ഗോപിനാഥ് നന്ദിയും പറഞ്ഞു.