നാടകത്തിന്റെ രാഷ്ട്രീയം സെമിനാർ നാളെ
Sunday 07 September 2025 12:02 AM IST
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നാളെ വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചിൽ നാടകത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. കുക്കു പരമേശ്വരൻ, കരിവെള്ളൂർ മുരളി, പ്രമോദ് പയ്യന്നൂർ, ബൈജു ചന്ദ്രൻ, ജയസോമ, സുദർശനൻ വർണ്ണം, സി. രാധാകൃഷ്ണൻ, പി.ഡി. കോശി എന്നിവർ പങ്കെടുക്കും. കെ.പി.എ.സി സെക്രട്ടറി എ. ഷാജഹാൻ അദ്ധ്യക്ഷനായിരിക്കും. അഞ്ചിന് റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം നടക്കുന്ന തിരുവാതിര മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഏഴുമണിക്ക് റിയൽ വ്യൂ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഷെൽട്ടർ നാടകം നടക്കും.