ഖാലിസ്ഥാൻ ഭീകരർ രാജ്യത്ത് ധനസമാഹരണം നടത്തുന്നു: കാനഡ

Sunday 07 September 2025 6:50 AM IST

ഒട്ടാവ: ഖാലിസ്ഥാൻ ഭീകര സംഘടനകൾ രാജ്യത്തുണ്ടെന്നും അനധികൃത ധനസമാഹരണം നടത്തുന്നെന്നും വീണ്ടും തുറന്നുസമ്മതിച്ച് കാനഡ. കാനഡയിലെ ധനവകുപ്പിന്റെ റിപ്പോർട്ടിലാണ് പരാമർശം. ഹമാസ്, ഹിസ്ബുള്ള സംഘടനകൾക്കും കനേഡിയൻ മണ്ണിൽ നിന്ന് ധനസഹായം ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി. ഖാലിസ്ഥാൻ പോലുള്ള തീവ്രവാദ സംഘടനകൾ ചാരിറ്റി ഫണ്ടുകൾ മയക്കുമരുന്ന് കടത്തിനും വാഹന മോഷണത്തിനും ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖാലിസ്ഥാൻ വാദികൾ രാജ്യത്തുണ്ടെന്ന് ജൂണിൽ ഇന്റലിജൻസ് ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ (സി.എസ്.ഐ.എസ്) റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.