മാക്രോണുമായി ഫോണിൽ സംസാരിച്ച് മോദി
Sunday 07 September 2025 6:52 AM IST
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സംബന്ധിച്ചും ഇരുവരും അഭിപ്രായം പങ്കുവച്ചു. 2026ൽ ഇന്ത്യയിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് മോദി നന്ദി പറഞ്ഞു.