ഗൂഗിളിന് 345 കോടി ഡോളർ പിഴ
Sunday 07 September 2025 6:52 AM IST
ബ്രസൽസ്: കുത്തക വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 345 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). പിഴയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു. പിഴ അന്യായമാണെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചു.