അംഗസമാശ്വാസ നിധി വിതരണം ഉദ്ഘാടനം

Monday 08 September 2025 12:20 AM IST
അംഗസമാശ്വാസ നിധി വിതരണം

കോട്ടയം : സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. സംസ്ഥാന അവർഡിന് അർഹരായ സഹകരണസംഘങ്ങളെ അനുമോദിക്കും. ഉച്ചകഴിഞ്ഞ് 2 ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ടി.സി. വിനോദ്, ജെയിംസ് വർഗ്ഗീസ്, ജോസ് ടോം, ജയമ്മ പോൾ, വി.എം..പ്രദീപ്, സി.ജെ ജോസഫ് എന്നിവർ സംസാരിക്കും.