വധശ്രമ കേസ്: പ്രതി 3 വർഷത്തിന് ശേഷം പിടിയിൽ

Monday 08 September 2025 1:44 AM IST

പാറശാല: ലഹരി സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിന് പ്രദേശവാസിയായ വൃദ്ധനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതി 3 വർഷത്തിന് ശേഷം പിടിയിലായി.പരശുവയ്ക്കൽ പണ്ടാരക്കോണം തൈപ്ലാങ്കാലയിൽ ഉണ്ണി എന്ന റിനു(31) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. പരശുവയ്ക്കൽ നിവാസി ശിവശങ്കരൻ നായർ എന്ന ആളിന്റെ വീട്ടിന് മുന്നിൽ നടന്നുവന്ന ലഹരിമാഫിയാ പ്രവർത്തനങ്ങൾ ചോദ്യംചെയ്തതിനെതിരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണം. വാഹനങ്ങളിൽ എത്തിയ സംഘം ശിവശങ്കരൻ നായരെ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം കടന്ന് കളയുകയായിയിരുന്നു.കേസിലെ ഒന്നാം പ്രതിയാണ് റിനു.വിദേശത്തേക്ക് കടന്ന ഇയാൾ സൗദിഅറേബിയയിൽ ജോലി നേടിയെങ്കിലും അവിടെയും ചാരായം നിർമ്മിച്ച വിപണനം നടത്തിയതിന് ജയിലിലായി. പൊതുമാപ്പിനെ തുടർന്ന് പുറത്തിറങ്ങിയ റീനു മടക്കയാത്രയിൽ മുംബൈയിൽ ഇറങ്ങിയെങ്കിലും പൊലീസ് പിടികൂടി.