അഭിഷൻ ജീവിന്ത് - അനശ്വര രാജൻ ചിത്രം ആരംഭിച്ചു

Monday 08 September 2025 3:03 AM IST

അഭിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ചെന്നൈയിൽ തുടക്കമായി.ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പൻ വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അഭിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുന്നു.

സിയോൺ ഫിലിംസിന്റെ ബാനറിൽ സൗന്ദര്യ രജനികാന്തും , എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് നിർമ്മിക്കുന്നത്. ഗുഡ് നൈറ്റ്, ലൗവർ, ടൂറിസ്റ്റ് ഫാമിലി ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ എംആർപി എന്റർടെയ്ൻമെന്റ് നിർമ്മിച്ചിട്ടുണ്ട്. ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, പി.ആർ. ഒ ശബരി.