കുഞ്ഞമ്പു നായർ
Sunday 07 September 2025 7:01 PM IST
കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവിലെ വാഴ വീട്ടിൽ കുഞ്ഞമ്പു നായർ (94) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആദ്യകാല ഗുരുസ്വാമിയും വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് നീണ്ട എൺപത് വർഷക്കാലത്തോളം തുടർച്ചയായി തണ്ണീർ പന്തലിലൂടെ അനേകായിരത്തിന് ദാഹശമനി പകർന്ന് നല്കി, ദേവസ്വത്തിന്റെ ആദരവിന് അർഹനായ വ്യക്തിയുമായിരുന്നു.
ഭാര്യ: ഇ.എൻ. ലീല. മക്കൾ: മിനി, മധുസൂദനൻ, മനോജ് (ദുബായ്), മീറ. മരുമക്കൾ: സുരേന്ദ്രൻ, മിനി, ശ്രീജ, രത്നാകരൻ.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മാശാനത്തിൽ.