പുഷ്പക്കൃഷി വിളവെടുപ്പ്

Monday 08 September 2025 1:21 AM IST

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മേനാപാറ വാർഡിൽ പുഷ്പക്കൃഷി വിളവെടുപ്പ് നടന്നു. കർഷകയായ ഷീജയാണ്,മഞ്ഞയും ഓറഞ്ചും ഇനത്തിലെ ചെണ്ടുമല്ലി കൃഷി ചെയ്തത്.നാവായിക്കുളം കൃഷിഭവനാണ് വിത്തും വളവും നിർദ്ദേശങ്ങളും നൽകിയത്.കഴിഞ്ഞ വർഷങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൻതോതിൽ ബന്ദിപ്പൂ കൃഷി ചെയ്ത് വിളവെടുത്തിരുന്നു.വാർഡ് മെമ്പർ ലിസി.എസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.മുൻ വാർഡ് അംഗമായ സിയാദ്,കർഷകയായ ഷീജ,വാസുദേവൻ,സന്തോഷ് കൃഷിക്കൂട്ടം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.