50 വർഷത്തെ സർവീസ് മൂഴിയാർ ബസിന് ആദരം

Monday 08 September 2025 1:25 AM IST

മലയിൻകീഴ് : കഴിഞ്ഞ 50 വർഷത്തിലേറെയായി മുടങ്ങാതെ മലയിൻകീഴ് ജംഗ്ഷനിലൂടെ പത്തനംതിട്ട മൂഴിയാറിലേക്ക് സർവീസ് നടത്തുന്ന കാട്ടാക്കട ഡിപ്പോയിലെ മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസിന് മലയിൻകീഴ് ഗ്രാമഞ്ചായത്ത് സ്വീകരണം നൽകും. 50 വർഷം മുമ്പ് മൂഴിയാർ ഡാം നിർമ്മിക്കാനായി തൊഴിലാളികളെ എത്തിക്കുന്നതിനാണ് മൂഴിയാർ ബസ് ആരംഭിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 9ന് പുലർച്ചെ 5ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു കേരളകൗമുദിയോട് പറഞ്ഞു. ചടങ്ങിന് ശേഷം

അതേ ബസിൽ മൂഴിയാറിലേക്ക് യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻകൂട്ടി അറിയിക്കാം.

മലയിൻകീഴിലൂടെ എല്ലാ ദിവസവും പുലർച്ചെ 4.50 നും രാത്രി 8.55 നും കടന്നു പോകുന്നുണ്ട്.