എസ്.പി.സി ത്രിദിന ക്യാമ്പ്
Monday 08 September 2025 1:30 AM IST
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണക്കൂടാരം '25' ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ചു.എച്ച്. എം സുജിത്ത്.എസ്,മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടർ ആഷിശ്,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ.എസ്,സി.പി.ഒ ബിനോയ്.ബി,എ.സി.പി.ഒ സജീനബീവി.കെ.എൻ എന്നിവർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മംഗലപുരം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീഹരി മോൻ,അഡ്വ അനുരൂപ് സർ,ബിനോയ്.ബി,എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ്,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുനിൽ.എസ്.കെ,,അഡ്വ.ഹരീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.