വീട് നിർമ്മിച്ച് നല്കി സി.പി.എം
Sunday 07 September 2025 8:27 PM IST
കൂത്തുപറമ്പ്: കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കി സി.പി.എം പ്രവർത്തകർ. വെള്ളാനപ്പൊയിൽ , സുധീഷ് നഗർ ബ്രാഞ്ചുകളും ഡി.വൈ.എഫ്.ഐയും ചേർന്നാണ് വെള്ളാനപ്പൊയിലിലെ മുണ്ടയാടൻ ബാലൻ നമ്പ്യാർക്ക് സ്‌നേഹഭവനം നിർമ്മിച്ചു നൽകിയത്. കഴിഞ്ഞവർഷം കണ്ണവം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അഞ്ചരക്കണ്ടി പുഴയിൽ വെള്ളം ഇരച്ചുകയറിയാണ് ബാലൻ നമ്പ്യാരുടെ വീട് തകർന്നത്. കെ.കെ.ശൈലജ എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. ടി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ധനഞ്ജയൻ, ഏരിയാ സെക്രട്ടറി എം.സുകുമാരൻ, വി.ഷിജിത്ത്,സി സദാനന്ദൻ,പി.സനോജ്, കെ. രാജേഷ്,സി പി.അജേഷ് എന്നിവർ സംസാരിച്ചു.