നല്ലോണം വാരാഘോഷം സമാപിച്ചു
Sunday 07 September 2025 8:28 PM IST
പയ്യാവൂർ: കാഞ്ഞിലേരി പൊതുജന വായനശാല, കൈരളി ക്ലബ്ബ്, കുടുംബശ്രീ, വിവിധ സ്വാശ്രയ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷം സമാപിച്ചു. സാംസ്കാരിക ഘോഷയാത്ര, വിവിധ കലാമത്സരങ്ങൾ, സർഗോത്സവം, വയോജനങ്ങൾക്ക് ഓണക്കോടി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം എം.വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രവർത്തകൻ മുരളി കുന്നുമ്പുറത്ത് മുഖ്യാതിഥിയായി. കുടുംബസംഗമത്തിന്റെ ഭാഗമായി വിപുലമായ ഓണസദ്യയൊരുക്കി. എരമം സന്തോഷ് മാരാരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ച് കലാകാരൻമാർ അണി നിരന്ന പഞ്ചാരിമേളത്തോടെയാണ് ഓണം വാരാഘോഷം സമാപിച്ചത്. ഇ.പി.ജയപ്രകാശ് ,പി.ജനാർദ്ദനൻ, കെ.ജനാർദ്ദനൻ, സി കെ.മധു, പി.മഹിജ മണി, എം.രാജേഷ് , എ.വി.രമേശൻ, കെ.കെ.സുധീഷ്, ടി.വി.നാരായണൻ, കെ.പി.ഷിബു, എന്നിവർ നേതൃത്വം നൽകി.