മാനവ ഐക്യ സദസ്

Monday 08 September 2025 2:04 AM IST

വെഞ്ഞാറമൂട്: കല്ലറപാങ്ങോട് കർഷക സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മങ്ങൾ ഇരമ്പുന്ന പാങ്ങോടിന്റെ മണ്ണിൽ മതമൈത്രി വിളിച്ചോതി മാനവ ഐക്യ സദസ് സംഘടിപ്പിച്ചു.തിരവോണവും നബിദിനവും ഒരുമിച്ചാഘോഷിക്കുകയായിരുന്നു പാങ്ങോട് ഗ്രാമം.നാടിന്റെ മതേതര മനസിനെ മാതൃകയായി പാങ്ങോട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനവ ഐക്യ സദസ് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാമിസൂഷ്മാനന്ദ ,സി.എസ്.ഐ കീഴായിക്കോണം ചർച്ച് ഫാദർ ആമോസ്ഇസ്രയേൽ,കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുകാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ പ്രഭാഷണം നടത്തി.ഷെമിം മണ്ണാംപച്ചയിൽ അദ്ധ്യക്ഷത വഹിച്ചു.ജെ.ഷിബു സ്വാഗതം പറഞ്ഞു.പാങ്ങോട് ചന്ദ്രൻ ,പുലിപ്പാറ ബിജു,എ.എസ്.ഷെരീഫുദ്ദീൻ അമാനി,ഡോ.മുഹമ്മദ്,ഡോ. ശിവദത്ത്,ഡോ.ബിലാൽ തുടങ്ങിയവർ സംസാരിച്ചു.