ഖാദിരിയ മദ്രസ മീലാദ് ഫെസ്റ്റ്
Monday 08 September 2025 1:34 AM IST
അമ്പലപ്പുഴ : കമ്പിവളപ്പ് ഖാദിരിയ മദ്രസയുടെ മീലാദ് ഫെസ്റ്റ് സവ.കെ.എം.സി.എഫ് പ്രസിഡണ്ട് എം.അബ്ദുൽ സലാം കണ്ടത്തിൽ ഉദ്ഘാടനംചെയ്തു.മികച്ച പ്രകടനം കാഴ്ച്ചവച്ച കലാപ്രതിഭകൾക്ക് കണ്ടത്തിൽ മുസ്തഫ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത മെമന്റോ അസ്സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ മണ്ണാർക്കാട് നൽകി ആദരിച്ചു. ഖാദിരിയ്യ ജുമുഅ മസ്ജിദ് പ്രസിഡന്റ് സലിം അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് നഹാസ് സ്വാഗതംപറഞ്ഞു,അസിസ്റ്റന്റ് ഇമാം എം.നൗഫൽ വാഫി,ചീഫ് ഇമാം ഹാഫിള് എ.നൗഫൽഫൈസി,ജനറൽ സെക്രട്ടറി അഡ്വ.അൽത്താഫ് സുബൈർ എന്നിവർ നേതൃത്വം നൽകി.