നബിദിന സമ്മേളനം
Monday 08 September 2025 2:39 AM IST
മുഹമ്മ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനം മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.മേഖല റാലികൾ ചിയാംവെളിയിൽ സംഗമിച്ച് സംയുക്ത റാലിയായി സമ്മേളന നഗരിയായ പള്ളി മൈതാനിയിൽ അവസാനിച്ചു.നബിദിനസമ്മേളനം മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ഖത്വീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്തു.മഹല്ല് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബഷീർ ഇടത്തിണ്ണഅദ്ധ്യക്ഷത വഹിച്ചസമ്മേളനത്തിൽ എ.ഇബ്രാഹിം കുട്ടി മൗലവി പ്രാർത്ഥനയും ഷാക്കിർ ദാരിമി കാസർകോട് മുഖ്യപ്രഭാഷണവും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാജനറൽ സെക്രട്ടറി ടി.എച്ച്. ജഅ്ഫർ മൗലവി വിദ്യാർത്ഥികളെയും അനുമോദിക്കുകയും ചെയ്തു.