ആംബുലൻസ് അപകടത്തിൽപ്പെട്ടു
Monday 08 September 2025 1:40 AM IST
അമ്പലപ്പുഴ: രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 5 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു അപകടം. തകഴിയിൽ നിന്ന് പോയ ആംബുലൻസ് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ കൂടെ ഉണ്ടായിരുന്ന കട്ടക്കുഴി കാർത്തികയിൽ രജനിമോൾ (44), തകഴി നാലുതോട് വീട്ടിൽ ഉദയൻ (58) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെയും രോഗിയേയും മറ്റൊരു ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.