ഓണക്കോടി വിതരണം

Monday 08 September 2025 1:45 AM IST

ചേർത്തല: ജനശക്തി വിധവാ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിധവാ സംഗമവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. സമ്മേളനം വിധവാ സംഘം ഉപദേശക സമിതി ചെയർമാൻ എം.എൻ.ഗിരി ഉദ്ഘാടനം ചെയ്തു.ജനശക്തി വിധവാസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷീല അദ്ധ്യക്ഷത വഹിച്ചു.വിധവാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ഹീര, പി.വി.സുരേഷ് ബാബു, മല്ലിക,എ.ഇ. സാബിറ,സുനിൽ കിനത്ത്,വി.ആർ.ജയശ്രി, അഫ്‌സത്ത് മജീദ്, സജിത പൊന്നപ്പൻ, ഷാഹിറ,ആരിഫ മുഹമ്മദ്,ഗാന്ധി മതി എന്നിവർ സംസാരിച്ചു.