നബിദിന പൊതുസമ്മേളനം
Monday 08 September 2025 2:09 AM IST
ഉദിയൻകുളങ്ങര : നബിദിന ത്തോടനുബന്ധിച്ച് പൊഴിയൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മെക്ക സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. ഡോ.പി.നസീർ ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇമാം യാസീൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജലാൽ, ട്രഷറർ ഷാനവാസ്, സദർ ഹാഷിം മന്നാനി എന്നിവർ സംസാരിച്ചു.