വീഥി നിറയേ മഞ്ഞ ... നാരായണ ജപം !

Monday 08 September 2025 12:30 AM IST

തൃശൂർ : ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ നാടും നഗരവും മഞ്ഞക്കടലായി. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ഗുരുജയന്തി ഘോഷയാത്ര, നിശ്ചലദൃശ്യം, സാംസ്‌കാരിക സമ്മേളനം എന്നിവ ജയന്തി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തൃശൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ഘോഷയാത്ര നഗരത്തെ പീതമയമാക്കി. തെക്കേഗോപുര നടയിൽ നടന്ന ജയന്തി സമ്മേളനം തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ഛായാചിത്രത്തിന് മുന്നിൽ യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ ഭദ്രദീപം തെളിച്ചു.

കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ജയന്തി സന്ദേശം നൽകി. എം.പ്രകാശൻ മാസ്റ്റർ ജയന്തിപ്രഭാഷണം നടത്തി. കെ.വി.വിജയൻ, എൻ.വി.രഞ്ജിത്ത്, കെ.വി.വിജയൻ, ഇന്ദിരാദേവി ടീച്ചർ, പി.വി.വിശേശ്വരൻ എന്നിവർ സന്നിഹിതരായി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു തുടങ്ങിയവർ സംസാരിച്ചു. പാർവതി സുനിൽകുമാർ ദൈവദശകം ചൊല്ലി. ഘോഷയാത്രത്തിൽ ആയിരങ്ങൾ അണിനിരന്നു. തെക്കേഗോപുര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയെ വർണാഭമാക്കി. ഘോഷയാത്രയ്ക്ക് മുമ്പ് മെഗാതിരുവാതിരയും അരങ്ങേറി. കെ.ആർ.ഉണ്ണിക്കൃഷ്ണൻ, എൻ.വി.മോഹൻദാസ്, കെ.കെ.ഭഗീരഥൻ, എം.കെ.ഗംഗാധരൻ, കെ.ആർ.മോഹനൻ, പത്മിനി ഷാജി, എം.ആർ.രാജശ്രീ, വി.ഡി.സുഷീൽ കുമാർ, കെ.വി.രാജേഷ്, ദീപക് കുഞ്ഞുണ്ണി, എം.ഡി.മുകേഷ്, കെ.കെ.ശോഭനൻ, വി.ജി.സുരേഷ് , ആർ.ശങ്കർ ഫോറം സംസ്ഥാന ജനറൽ എ.വി.സജീവ്, ജിതേഷ് ബലറാം എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രീയമായി നവോത്ഥാനം നടപ്പാക്കിയ മറ്റൊരു ആചാര്യനില്ല

തൃശൂർ : ചേർത്തലയിലെ കണ്ണാടി പ്രതിഷ്ഠയിലൂടെയാണ് ഗുരുദേവൻ ജനങ്ങളെ നവോത്ഥാനം പഠിപ്പിച്ച് തുടങ്ങിയതെന്ന് തൃശൂർ റേഞ്ച് ഐ.ജി എസ്.ഹരിശങ്കർ. തെക്കെ ഗോപുര നടയിൽ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാ സ്വാതന്ത്ര്യത്തോടെയാണ് ഗുരുദേവൻ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇത്രയും ശാസ്ത്രീയമായി നവോത്ഥാനം നടപ്പാക്കിയ മറ്റൊരു ആചാര്യൻ ഇന്ത്യയിലില്ല. അദ്ദേഹം ഒരു മതസൗഹാർദ്ദ വാദിയായിരുന്നു. എല്ലാ മതങ്ങളുടെ മൂല്യം ഒന്നാണെന്ന് ആദ്യം പറഞ്ഞത് ശ്രീനാരായണ ഗുരുവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെ ആശങ്കങ്ങളെയും ഉൾക്കൊള്ളുന്ന വളരെ ലിബറലായ നവോത്ഥാന നായകനായിരുന്നു ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.

പു​തു​ക്കാ​ട് ​യൂ​ണി​യൻ

പു​തു​ക്കാ​ട്:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പു​തു​ക്കാ​ട് ​യൂ​ണി​യ​ൻ​ ​ഗു​രു​മ​ന്ദി​ര​ത്തി​ൽ​ ​ഗു​രു​പൂ​ജ,​ ​പ്രാ​ർ​ത്ഥ​ന​ ​യോ​ഗം,​ ​പൊ​തു​സ​മ്മേ​ള​നം​ ​എ​ന്നി​വ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സി.​ജെ.​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ ​ര​വീ​ന്ദ്ര​ൻ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ച​ട​ങ്ങി​ന് ​മു​ന്നോ​ടി​യാ​യി​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​ആ​ർ.​ ​ഗോ​പാ​ല​ൻ,​ ​കെ.​ആ​ർ.​ര​ലു​ ​മാ​സ്റ്റ​ർ,​ ​യൂ​ണ​യ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​രാ​ജീ​വ് ​ക​രോ​ട്ട്,​ ​പി.​ആ​ർ.​വി​ജ​യ​കു​മാ​ർ,​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​കേ​ന്ദ്ര​ ​സ​മി​തി​ ​അം​ഗം​ ​നി​വി​ൻ​ ​ചെ​റാ​ക്കു​ളം​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. കൊ​ട​ക​ര​ ​യൂ​ണി​യൻ

കൊ​ട​ക​ര​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ട​ക​ര​ ​യൂ​ണി​യ​ന്റെ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​വും​ ​ഗു​രു​ ​മ​ന്ദി​ര​ത്തി​ൽ​ ​ഗു​രു​ദേ​വ​ ​പ്ര​തി​ഷ്ഠാ​ ​ദി​നാ​ച​ര​ണ​വും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​ശ്വി​നി​ദേ​വ് ​ത​ന്ത്രി​യു​ടെ​ ​കാ​ർ​മി​ക​ത്വ​ത്തി​ൽ​ ​വി​ശേ​ഷാ​ൽ​ ​ഗു​രു​പൂ​ജ,​ ​പു​ഷ്പാ​ഭി​ഷേ​കം,​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​എ​ന്നി​വ​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ദി​നേ​ശ​ൻ,​ ​പ്ര​ഭാ​ക​ര​ൻ​ ​മു​ണ്ട​ക്ക​ൽ,​ ​ന​ന്ദ​കു​മാ​ർ​ ​മ​ല​പ്പു​റം,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​അ​നൂ​പ് ​കെ.​ദി​നേ​ശ​ൻ,​ ​കെ.​എ​സ്.​ശ്രീ​രാ​ജ്,​ ​വ​നി​താ​സം​ഘം​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സു​മ​ ​ഷാ​ജി,​ ​സൂ​ര്യ​ ​ഗോ​പ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​മോ​ഹ​ന​ൻ​ ​വ​ട​ക്കേ​ട​ത്ത്,​ ​ശാ​ഖാ​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​വ​നി​താ​സം​ഘം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു. മാ​ള​ ​യൂ​ണി​യൻ

മാ​ള​:​ ​മാ​ള​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 171​-ാ​മ​ത് ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​യും​ ​ച​ത​യ​ദി​ന​വും​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ച്ചു. വൈ​കി​ട്ട് 4​ ​ന് ​ആ​രം​ഭി​ച്ച​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ശ്രീ​നാ​രാ​യ​ണീ​യ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കാ​വ​ടി​ക​ളും​ ​മ​ഞ്ഞ​ ​കു​ട​ക​ളു​മാ​യി​ ​അ​ണി​നി​ര​ന്ന​ ​ഘോ​ഷ​യാ​ത്ര​ ​മാ​ള​ ​ടൗ​ണി​നെ​ ​മ​ഞ്ഞ​ക്ക​ട​ലാ​ക്കി.​ ​വാ​ദ്യ​മേ​ള​ങ്ങ​ളും​ ​നി​ശ്ച​ല​ ​ദൃ​ശ്യ​ങ്ങ​ളും​ ​ഘോ​ഷ​യാ​ത്ര​യെ​ ​കൂ​ടു​ത​ൽ​ ​വ​ർ​ണ്ണാ​ഭ​മാ​ക്കി.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​നം​ ​മാ​ള​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മാ​ള​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് പി.​കെ.​സാ​ബു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​സി.​ഡി.​ ​ശ്രീ​ലാ​ൽ​ ​ആ​മു​ഖ​പ്ര​സം​ഗം​ ​ന​ട​ത്തി.​ ​ച​ക്കാം​പ​റ​മ്പ് ​വി​ജ്ഞാ​ന​ ​ദാ​യി​നി​ ​സ​ഭ​ ​പ്ര​സി​ഡ​ന്റ് ​സി.​ ​ഡി.​ ​ശ്രീ​നാ​ഥ് ​സ​മ്മാ​ന​ദാ​നം​ ​നി​ർ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ര​ജീ​ഷ് ​മാ​രി​ക്ക​ൽ,​ ​ഷി​ബു​ ​പ​ണ്ടാ​ല,​ ​എ.​പി.​ ​ബാ​ല​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പൂ​പ്പ​ത്തി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​പ്ലാ​വി​ൻ​ ​മു​റി​ ​ശാ​ഖ​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​നേ​ടി.​ ​ച​ക്കാം​പ​റ​മ്പ്,​ ​കു​രു​വി​ലേ​ശേ​രി​ ​ശാ​ഖ​ക​ൾ​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ടു.​ ​യൂ​ണി​യ​ൻ​ ​പ​രി​ധി​യി​ലെ​ ​വി​വി​ധ​ ​ശാ​ഖ​ക​ളി​ൽ​ ​പ്രാ​ർ​ത്ഥ​ന,​ ​ഗു​രു​പൂ​ജ,​ ​പ്ര​ഭാ​ഷ​ണം,​ ​അ​ന്ന​ദാ​നം​ ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​ന്നു.

മ​ണ്ണു​ത്തി​ ​യൂ​ണി​യ​നിൽ

മ​ണ്ണു​ത്തി​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​മ​ണ്ണു​ത്തി​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ജ​യ​ന്തി​ ​ആ​ഘോ​ഷം​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഇ.​കെ.​സു​ധാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഗു​രു​ദേ​വ​ ​ഛാ​യാ​ചി​ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​മു​ൻ​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​സു​ന്ദ​ര​ൻ​ ​കു​ന്ന​ത്തു​ള്ളി​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ചു.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണം​ ​എ​ള​നാ​ട് ​മി​ൽ​ക്ക് ​സ്ഥാ​പ​ക​ൻ​ ​കെ.​എം.​സ​ജീ​ഷ് ​കു​മാ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​ഡോ.​നി​ശാ​ന്ത് ​തോ​പ്പി​ലി​നെ​ ​ആ​ദ​രി​ച്ചു.​ ​രേ​ഷ്മ​ ​ഹേ​മേ​ജ്,​ ​ഭാ​സ്‌​ക​ര​ൻ​ ​കെ.​മാ​ധ​വ​ൻ,​ ​ചി​ന്തു​ ​ച​ന്ദ്ര​ൻ,​ ​ശി​വ​ദാ​സ​ൻ,​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​പു​ളി​ങ്കു​ഴി,​ ​എ.​വി.​ബീ​ന,​ ​കു​മാ​രി​ ​ര​മേ​ശ​ൻ,​ ​കെ.​ഡി.​മ​നോ​ജ്,​ ​കെ.​എ​സ്.​ര​മേ​ശ​ൻ,​ ​പി.​എം.​ജി​മി​ത്ത്,​ ​ഇ.​പി.​പ്ര​ശാ​ന്ത്,​ ​സു​ബീ​ഷ് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബ്രു​ഗു​ണ​ൻ​ ​മ​ന​യ്ക്ക​ലാ​ത്ത് ​സ്വാ​ഗ​ത​വും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​പൊ​ന്നൂ​ക്ക​ര​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

പെ​രി​ങ്ങോ​ട്ടു​ക​ര​ ​യൂ​ണി​യൻ

പെ​രി​ങ്ങോ​ട്ടു​ക​ര​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​യൂ​ണി​യ​ൻ​ ​ഗു​രു​ജ​യ​ന്തി​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ച്ചു.​ ​രാ​വി​ലെ​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഹ​ണി​ ​ക​ണാ​റ​ ​പീ​ത​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​ജ​യ​ന്തി​ ​വി​ളം​ബ​ര​ ​ഘോ​ഷ​യാ​ത്ര​ ​ശാ​ഖ​ക​ളി​ലെ​ത്തി​ ​സ്വീ​ക​ര​ണ​ങ്ങ​ൾ​ ​എ​റ്റു​വാ​ങ്ങി.​ ​വൈ​കി​ട്ട് ​തൃ​പ്ര​യാ​ർ​ ​കി​ഴ​ക്കെ​ ​ന​ട​യി​ൽ​ ​നി​ന്നും​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​ആ​രം​ഭി​ച്ചു.​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​സ​മാ​പി​ച്ചു.​ ​പൊ​തു​സ​മ്മേ​ള​നം​ ​ശ്രീ​നാ​രാ​യ​ണാ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ദി​വ്യാ​ന​ന്ദ​ ​ഗി​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഹ​ണി​ ​ക​ണാ​റ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​കെ.​സി.​ ​സ​തീ​ന്ദ്ര​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​ ​കൊ​ച്ച​ത്ത്,​ ​യോ​ഗം​ ​ഇ​ൻ​സ്‌​പെ​ക്ടിം​ഗ് ​ഓ​ഫീ​സ​ർ​ ​ടി.​ജി.​ ​സു​ഭാ​ഷ്,​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​ഷി​ജി​ ​തി​യ്യാ​ടി,​ ​വി​നോ​ദ് ​കെ.​വി,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​സു​രേ​ഷ് ​ബാ​ബു​ ​വ​ന്നേ​രി,​ ​സു​രേ​ഷ് ​പ​ണി​ക്ക​ശ്ശേ​രി,​ ​സാ​ജി​ ​കൊ​ട്ടി​ല​പ്പാ​റ,​ ​ദി​വ്യാ​ന​ന്ദ​ൻ,​ ​ബി​ജു​ ​എം.​കെ,​ ​പ്ര​ദീ​പ് ​പാ​ണ​പ​റ​മ്പി​ൽ,​ ​ബി​ജോ​യ് ​കെ.​വി,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​പ്ര​സി​ഡ​ന്റ് ​ദീ​പ്തീ​ഷ്‌​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ബി​നു​ ​ക​ള​ത്തി​ൽ,​ ​വ​നി​താ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​അ​നി​ത​ ​പ്ര​സ​ന്ന​ൻ,​ ​സെ​ക്ര​ട്ട​റി​ ​സി​നി​ ​സൈ​ല​ജ​ൻ,​ ​വൈ​ദി​ക​ ​യോ​ഗം​ ​ചെ​യ​ർ​മാ​ൻ​ ​മ​നോ​ഹ​ർ​ജി,​ ​ക​ൺ​വീ​ന​ർ​ ​അ​മ്പാ​ടി​ ​ശാ​ന്തി,​ ​ബൈ​ജു​ ​തെ​ക്കി​നി​യേ​ട​ത്ത്,​ ​ഷ​ൺ​മു​ഖ​ൻ​ ​ക​ള​പ്പു​ര​ക്ക​ൽ,​ ​ബാ​ബു​കു​മാ​ർ​ ​എ​ൻ.​ജി,​ ​വി​ന​യ​ൻ​ ​ക​ക്കേ​രി,​ ​പ്ര​സൂ​ൺ​ ​മാ​സ്റ്റ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

ഗു​രു​ദ​ർ​ശ​ന​ ​അ​വാ​ർ​ഡ് ഡോ.​ടി.​എ​സ്.​ശ്യാം​കു​മാ​റി​ന് ​സ​മ​ർ​പ്പി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ​ ​:​ ​മേ​ത്ത​ല​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ച​ത​യ​ ​ദി​നാ​ഘോ​ഷ​വും​ ​ഗു​രു​ദ​ർ​ശ​ന​ ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ഷൗ​ക്ക​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നാ​രാ​യ​ണ​ൻ​ ​കു​ട്ടി​ ​ശാ​ന്തി​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി.​ ​സ​മാ​ജം​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​എം.​ബി​ജു​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഗു​രു​ദ​ർ​ശ​ന​ ​അ​വാ​ർ​ഡ് ​ഡോ.​ടി.​എ​സ്.​ശ്യാം​കു​മാ​റി​നെ​ ​അ​ഡ്വ.​എം.​ബി​ജു​കു​മാ​ർ​ ​സ​മ്മാ​നി​ച്ചു.​ ​പു​ര​സ്‌​കാ​ര​ ​കൃ​തി​യു​ടെ​ ​അ​വ​ലോ​ക​നം​ ​ജൂ​റി​ ​അം​ഗം​ ​ഡോ​ക്ട​ർ​ ​സി.​ആ​ദ​ർ​ശ് ​നി​ർ​വ​ഹി​ച്ചു.​ ​പ്ര​ശം​സാ​ ​പ​ത്ര​സ​മ​ർ​പ്പ​ണം​ ​കെ.​ആ​ർ.​അ​മ്പി​ളി​ ​കു​മാ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​സ​മാ​ജം​ ​സെ​ക്ര​ട്ട​റി​ ​കെ.​ബി.​സി​നി​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ടി.​കെ.​ഗീ​ത,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ഇ.​ജെ.​ഹി​മേ​ഷ്,​ ​ടി.​എ​സ്.​സ​ജീ​വ​ൻ,​ ​എ​ൻ.​എ​ൻ.​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഉ​മേ​ഷ് ​ച​ള്ളി​യി​ൽ​ ​അ​നു​മോ​ദി​ച്ചു.

ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​പ​രി​ഷ​ത്ത് ഗു​രു​ജ​യ​ന്തി​ ​ആ​ഘോ​ഷം

തൃ​ശൂ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​പ​രി​ഷ​ത്ത് ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​യും​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ശ്രീ​മാ​ഹേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ൽ​ ​മ​ഹാ​ഗു​രു​പൂ​ജ​യും​ ​പ്ര​സാ​ദ​വി​ത​ര​ണ​വും​ ​ന​ട​ത്തി.​ ​തൃ​ശൂ​ർ​ ​അ​സി.​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​ൻ.​എ​സ് ​സ​ലീ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ​രി​ഷ​ത്ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജ​യ​ൻ​ ​തോ​പ്പി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​ര​വീ​ന്ദ്ര​ൻ,​ ​മ​നോ​ജ് ​അ​യ്യ​ന്തോ​ൾ,​ ​ശി​വ​ദാ​സ് ​മ​ങ്കു​ഴി,​ ​അ​ജി​ത​സ​ന്തോ​ഷ്,​ ​കാ​ഞ്ച​ന​ബാ​ബു​രാ​ജ്,​ ​ശ്യാം​ ​ത​യ്യി​ൽ,​ ​ഷാ​ജി​ ​തൈ​വ​ള​പ്പി​ൽ,​ ​സ​ജീ​വ​ൻ​ ​പെ​രു​മ്പ​റ​മ്പി​ൽ,​ ​പി.​വി.​ ​പ്ര​കാ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​മോ​ഹ​ൻ​ദാ​സ് ​എ​ട​ക്കാ​ട​ൻ​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.

മു​കു​ന്ദ​പു​രം​ ​ യൂ​ണി​യ​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​ൻ​ ​ശ്രീ​ ​നാ​രാ​യ​ണ​ ​ഗു​രു​ജ​യ​ന്തി​ ​ആ​ഘോ​ഷ​വും​ ​പ്ര​തി​ഷ്ഠ​ദി​ന​വും​ ​ഗു​രു​പ​ദം​ ​ഡോ​ക്ട​ർ​ ​വി​ജ​യ​ൻ​ ​ത​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്തി​ൽ​ ​ഗ​ണ​പ​തി​ഹോ​മ​വും​ ​ഗു​രു​പൂ​ജ​യും​ ​ന​ട​ന്നു.​ ​തു​ട​ർ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​ൻ​ ​അ​ങ്ക​ണ​ത്തി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​കു​ളം​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​ശ്രീ​ ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​വും​ ​ന​ൽ​കി.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ​ ​ച​ന്ദ്ര​ൻ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​കെ.​കെ​ ​ബി​നു,​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​കെ​ ​പ്ര​സ​ന്ന​ൻ,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​കെ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​വ​നി​താ​ ​സം​ഘം​ ​പ്ര​സി​ഡ​ണ്ട് ​സ​ജി​ത​ ​അ​നി​ൽ​കു​മാ​ർ​ ​വ​നി​ത​ ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​ര​മാ​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

ശ്രീ​നാ​രാ​യ​ണ​ ​സ​ഹോ​ദര ധ​ർ​മ്മ​വേ​ദി​ ​ഗു​രു​ജ​യ​ന്തി​ ​ആ​ഘോ​ഷം

കാ​ട്ടൂ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ദ​ർ​ശ​ന​ങ്ങ​ളു​ടെ​ ​കാ​ലി​ക​പ്ര​സ​ക്തി​ ​ലോ​ക​മെ​മ്പാ​ടും​ ​വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ​എ​സ്.​എ​ൻ.​ട്ര​സ്റ്റ് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​എ​സ്.​ജോ​ഷി​ ​പ്ര​സ്താ​വി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​സ​ഹോ​ദ​ര​ ​ധ​ർ​മ്മ​വേ​ദി​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​യൂ​ണി​യ​ൻ​ ​കാ​ട്ടൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ത​യ​ ​ദി​നാ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ധ​ർ​മ്മ​വേ​ദി​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ച​ന്ദ്ര​ൻ​ ​പെ​രു​മ്പ​ള്ളി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ര​ജീ​ഷ് ​കോ​പ്പു​ള്ളി​ ​പ​റ​മ്പി​ൽ,​ ​ദാ​സ് ​ത​ണ്ടാ​ശ്ശേ​രി,​ ​ലി​നി​ ​ര​മേ​ശ് ,​ര​മ​ണി​ ​സു​ന്ദ​ർ​രാ​ജ​ൻ,​ ​ജ​യ​ൻ​ ​കു​റ്റി​ക്കാ​ട്ടി​ൽ,​ ​ശ​ശി​ക​ല​ ​സി​ദ്ധാ​ർ​ത്ഥ​ൻ,​ ​ലൈ​ജു​ ​ബാ​ല​ൻ,​ ​കു​ട്ട​ൻ​ ​കോ​രം​ ​പ​റ​മ്പി​ൽ,​ ​ദാ​സ​ൻ​ ​കാ​ട്ടൂ​ർ,​ ​സ​രി​ത​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.