20കാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചു, പ്രതികൾ ഒളിവിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 20കാരിയെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾ ചേർന്ന് കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന് പരാതി. കൊൽക്കത്തയിലെ റീഗന്റ് പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർ ഒളിവിലാണ്. പെൺകുട്ടിയുടെ പിറന്നാൾ ആഘോഷിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ ദീപിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് മൂവരും ഭക്ഷണം കഴിച്ചു. അതിനു ശേഷം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ പെൺകുട്ടിയെ ഇരുവരും തടഞ്ഞുവച്ച് കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ 10.30നാണ് പെൺകുട്ടിക്ക് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയത്. മാതാപിതാക്കളെ വിവരമറിയിച്ച പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
അതേസമയം, ഏതാനും മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി സൗത്ത് കൊൽക്കത്തയിലെ ദുർഗ മ്മിറ്റിയുടെ തലവനാണെന്ന് പറഞ്ഞ് ചന്ദനെ പരിചയപ്പെടുന്നത്. ദീപിനെയും ചന്ദൻ പെൺകുട്ടിക്ക് പരിചയപ്പെടുത്തികൊടുത്തു. മൂവരും സൗഹൃദം തുടർന്നു. പൂജാ കമ്മിറ്റിയിലെ അംഗമാക്കാമെന്ന് ഇരുവരും പെൺകുട്ടിക്ക് വാഗ്ദാനവും നൽകി.