ക്രോയ്ഡൻ മേയർ ഹാളിൽ കൈരളി യുകെയുടെ ഓണാഘോഷം  നടന്നു

Monday 08 September 2025 2:49 PM IST

ലണ്ടൻ: ചരിത്രത്തിൽ ആദ്യമായി ക്രോയ്ഡൺ സിവിക് മേയർ ഹാൾ ഓണാഘോഷവിരുന്നിനു വേദിയായി. കൈരളി യുകെയുമായി സഹകരിച്ചു സിവിക് മേയർ റീചാർഡ് ചാറ്റർജി നൽകിയ വിരുന്നു ക്രോയ്ഡൺ ബിസിനസ്‌ അസോസിയേഷൻ പങ്കാളിത്തത്തോടെ സെപ്തംബർ മൂന്നിന് നടന്നു. സംഗീത, നൃത്ത പരിപാടികൾ ഓണസദ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.