'ചില സമയങ്ങളിൽ എന്റെ മൂത്ത സഹോദരി, ചിലപ്പോൾ അമ്മ'; അല്ലിക്ക് ഇന്ന് 11ാം പിറന്നാൾ, ആശംസയുമായി പൃഥ്വി
ഏക മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ പൃഥ്വിരാജ്. മകളുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചാണ് പൃഥ്വി മകൾക്ക് പതിനൊന്നാം ജന്മദിനാശംസകൾ നേർന്നത്. തന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററാണ് അല്ലിയെന്ന് പൃഥ്വിരാജ് കുറിച്ചു.
ഒരു മകളേക്കാൾ ചില സമയങ്ങളിൽ തന്റെ അമ്മയായും മൂത്ത സഹോദരിയായും തെറാപ്പിസ്റ്റായും അല്ലി മാറാറുണ്ടെന്നും പൃഥി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തി.
പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ 'ചില സമയങ്ങളിൽ എന്റെ പാർട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ. ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ. നിന്നെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. നീയെന്റെ എപ്പോഴത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും. മമ്മയും ദാദയും നിന്നെയോർത്ത് അഭിമാനിക്കുന്നു. നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും.