ജേസീ വാരാഘോഷം ഇന്നു മുതൽ

Tuesday 09 September 2025 12:10 AM IST
ജേസീ

കണ്ണൂർ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയതലത്തിൽ 15 വരെ ജേസീ വാരാഘോഷം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രിസം യുനൈറ്റിംഗ് വിഷൻ, ക്രിയേറ്റിംഗ് ചേഞ്ച് എന്നതാണ് ദേശീയ വാരാഘോഷത്തിന്റെ പ്രമേയം. ജെ.സി.ഐ കണ്ണൂർ എംപയർ വനിതകൾക്ക് വേണ്ടി തൊഴിൽ പരിശീലന കളരി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഭക്ഷ്യക്കിറ്റ് വിതരണം, സഹോദര സംഘടനകളുമായി ചേർന്ന് ഷട്ടിൽ, വോളിബാൾ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജെ.സി.ഐ കണ്ണൂർ എംപയർ പ്രസിഡന്റ് പി. രശ്മി , സെക്രട്ടറി ജെസി സജ്മ, ട്രഷറർ പി. ജെസി മുബഷിറ, സോൺ കോർഡിനേറ്റർ ജെസി സുറുമി ഷിറാസ്, പ്രോഗ്രാം കോഡിനേറ്റർ എസ്.ആർ ജെസി രമിഷ എന്നിവർ പങ്കെടുത്തു.