കുടുംബ സംഗമ സമ്മേളനം
Tuesday 09 September 2025 1:22 AM IST
തിരുവനന്തപുരം: തണ്ടാൻ ഐക്യ സർവീസ് സൊസൈറ്റി കോട്ടുകാൽ ശാഖ സംഘടിപ്പിച്ച കുടുംബസംഗമസമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് പുനവിളാകം ശാഖാ പ്രസിഡന്റ് കോട്ടുകാൽ ജയന്റെ ആദ്ധ്യക്ഷതയിൽ ഓണക്കിറ്റ് വിതരണം ടി.ഐ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് മണ്ണന്തല സുരേഷ് കുമാറും വിദ്യാർത്ഥി പുരസ്കാര വിതരണം വാർഡ് മെമ്പർ പി.എസ്.പ്രവീൺകുമാറും നിർവഹിച്ചു.സംസ്ഥാന നേതാക്കളായ അരുമാനൂർ ബാഹുലേയൻ,ഒരുവാതിൽക്കോട്ട ശശി,കോട്ടുകാൽ മോഹനൻ,മുട്ടത്തറ ശ്രീലത,മുട്ടത്തറ ചന്ദ്രൻ,മുട്ടത്തറ അജിത്ത്,മുട്ടത്തറ വിമൽചന്ദ്രൻ,മണ്ണന്തല അനുപമ,മണ്ണന്തല അജിത്‌കുമാർ എന്നിവർ പങ്കെടുത്തു.