യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി ചിത്രങ്ങളെടുത്തു,​ ഹ​ണി​ ​ട്രാ​പ്പ് കേസിൽ ​ര​ണ്ട് ​യു​വ​തി​കൾ അ​ട​ക്കം​ 3​ ​പേ​ർ​ ​അ​റ​സ്റ്റിൽ

Monday 08 September 2025 10:26 PM IST

കോ​ഴി​ക്കോ​ട്:​ ​കു​ന്ദ​മം​ഗ​ല​ത്ത് ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ച്ച് ​യു​വാ​വി​ൽ​ ​നി​ന്നും​ ​പ​ണം​ ​ത​ട്ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​ ​യു​വ​തി​ക​ൾ​ ​അ​ട​ക്കം​ ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ൽ.​ മാ​വേ​ലി​ക്ക​ര​ ​സ്വ​ദേ​ശി​ ​ഗൗ​രി​ ​ന​ന്ദ,​ ​മ​ല​പ്പു​റം​ ​തി​രൂ​ര​ങ്ങാ​ടി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ൻ​സി​ന​ ​ഭ​ർ​ത്താ​വ് ​മു​ഹ​മ്മ​ദ് ​അ​ഫീ​ഫ് ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ച്ച് ​വീ​ട്ടി​ലേ​ക്ക് ​ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ​രാ​തി​ക്കാ​ര​നെ​ ​ന​ഗ്ന​നാ​ക്കി​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും,​​​ ​പ​ണം​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കു​ടും​ബ​ത്തി​ന് ​അ​യ​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു. ഒ​രു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​പ​രാ​തി​ക്കാ​ര​നി​ൽ​ ​നി​ന്നും​ ​ത​ട്ടി​യെ​ടു​ത്തു.​ ​

യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെ മാനാഞ്ചിറ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മ​ജി​സ്ട്രേ​റ്റി​ന് ​മു​മ്പി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.