സ്കൂൾകെട്ടിടങ്ങളുടെ ഉദ്ഘാടനം 11ന്
Monday 08 September 2025 10:35 PM IST
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ ഫണ്ടും പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 11ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എസ്.എൽ പുരം ജി.എസ്.എം.എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 11.30നും കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ചടങ്ങ് 12.30നും തമ്പകച്ചുവട് ഗവ.യു.പി.സ്കൂൾ 2.30നും മന്ത്രി ഉദ്ഘാടനം ചെയ്യും.ആര്യാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉച്ചയ്ക്ക് 2.30നും നിർവഹിക്കും.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.