ലൈഫ് വീട് സാദ്ധ്യത പരിശോധിക്കണം

Tuesday 09 September 2025 1:25 AM IST

ആലപ്പുഴ : സർക്കാർ ഉത്തരവ് പ്രകാരം 25 സെന്റിൽ കൂടുതൽ വസ്തു ഉണ്ടെങ്കിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് അർഹതയിലെല്ലെന്ന് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ 75 ശതമാനം അംഗവൈകല്യമുള്ള വീട്ടമ്മയ്ക്ക് വീട് അനുവദിക്കുന്നതിന് മാനുഷിക പരിഗണന നൽകി മാർഗനിർദ്ദേശങ്ങളിൽ ഇളവ് നൽകാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉത്തരവിട്ടു. മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി ബിനുകുമാർ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.പരാതിക്കാരൻ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നയാളാണെന്നും ഭാര്യ 75ശതമാനം അംഗപരിമിതയാണെന്നും പരാതിയിൽ പറയുന്നു. 70 വയസ് പ്രായമുള്ള അമ്മ പരാതിക്കാരനൊപ്പമാണ്.