ഓണാഘോഷം

Tuesday 09 September 2025 1:31 AM IST

കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല ഓണാഘോഷവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. സമാപന സമ്മേളനം സിനിമ താരം ചെറുന്നിയൂർ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് സ്വാഗതവും ജനറൽ കൺവീനർ കെ.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. അഡ്വ.അനുരൂപ് വി.എസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.ശിവപ്രസാദ്, വനിതാ വേദി പ്രസിഡന്റ് ജിഷ അനീഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു.