സ്നേഹ റസിഡന്റ്‌സ്

Tuesday 09 September 2025 1:39 AM IST

ആറ്റിങ്ങൽ:അവനവഞ്ചേരി സ്നേഹ റസിഡന്റ്‌സ് അസോസിയേഷൻ പൊതുയോഗവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.പോയിന്റ് മുക്ക് റസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ.എസ്. ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ .പ്രസന്നബാബു അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.പ്രകാശ്,പ്രസാദ്,എം.താഹ എന്നിവർ പങ്കെടുത്തു.