ഫാർമേഴ്സ് ക്ളബ് വാർഷികം

Tuesday 09 September 2025 1:42 AM IST

മുഹമ്മ:കായിപ്പുറം വേമ്പനാട് ഫാർമേഴ്സ് ക്ലബ് വാർഷികത്തോടനുബന്ധിച്ച് കർഷക സംഗമം നടന്നു.കരപ്പുറത്തിന്റെകാർഷിക സമൃദ്ധിയുടെ ഓർമ്മകളും ഹൈടെക് കൃഷി രീതികളുടെ അവതരണവും സമ്മേളിച്ച വേദിയിൽ കലാമൽസരങ്ങളും അരങ്ങേറി. കായിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സംഗമം ജൈവകർഷകൻ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കായിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.സദാശിവൻ നായർ, തങ്കപ്പൻപിള്ള, വൽസമ്മ ജോൺ,പരമേശ്വരൻ എന്നിവരെ മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ ആദരിച്ചു. സി.ഡി.വിശ്വനാഥൻ, വിനോമ്മാരാജു, സി.ആർ.പ്രഭാകരൻ,സദാനന്ദൻ,സന്തോഷ് ഷൺമുഖൻ,പി.എ.കൃഷ്ണപ്പൻ എന്നിവർ സംസാരിച്ചു.