ധനസഹായം നൽകി
Tuesday 09 September 2025 1:43 AM IST
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ മരിച്ച ആലപ്പുഴ വാടക്കൽ അരേശേരിൽ ജോൺ ബോസ്കോയുടെ കുടുബത്തിന് ധനസഹായം നൽകി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 25000 രൂപയാണ് എച്ച്.സലാം എം.എൽ.എ ജോൺ ബോസ്കോയുടെ ഭാര്യ സൂസമ്മക്ക് വീട്ടിലെത്തി കൈമാറിയത്. ക്ഷേമനിധി ബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവ് പി.ആർ.കുഞ്ഞച്ചൻ,കൗൺസിലർമാരായ രമ്യസൂർജിത്ത്, എ .എസ്. കവിത,ബി.അജേഷ്, സിമി ഷാഫിഖാൻ,ഫിഷറീസ് ഓഫീസർ അരുൺ കുമാർ,ആലപ്പുഴ രൂപതാസൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് മറക്കാശ്ശേരി, വി.ജി.വിഷ്ണു, വി.ആർ.മാവോ,അനീഷ് കുര്യൻ,സിനു,മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം ഷീന സജി എന്നിവർ പങ്കെടുത്തു.