 അധിക തീരുവ യു.എസിനെ പിന്തുണച്ച് സെലെൻസ്കി

Tuesday 09 September 2025 12:58 AM IST

കീവ്: ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെയുള്ള നടപടി ശരിയാണെന്ന് യു.എസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെലൻസ്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിലായിരുന്നു സെലൻസ്കിയുടെ മറു‌പടി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രെയ്നിനെതിരായ ആക്രമണങ്ങൾ തുടരുന്ന റഷ്യ,കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.