നിക്ഷേപ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഇസ്രയേലും
Tuesday 09 September 2025 1:00 AM IST
ന്യൂഡൽഹി: ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഇസ്രയേലും. ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ ധനമന്ത്രി ബെസാലേൽ സ്‌മോട്‌റിച്ചും ധനമന്ത്രി നിർമ്മല സീതാരാമനുമാണ് കരാറിൽ ഒപ്പുവച്ചത്. നിക്ഷേപങ്ങൾക്ക് പൂർണ സംരക്ഷണം നൽകാനും സ്വതന്ത്ര തർക്കപരിഹാര സംവിധാനം രൂപീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപ മേഖലകൾ തുറക്കുകയും ചെയ്യും.നിലവിൽ 80 കോടി യു.എസ് ഡോളറാണ് നിക്ഷേപം.
ഇന്ത്യ- ഇസ്രയേൽ വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്‌മോട്‌റിച്ച് പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.