ജോലി ഒഴിവുകൾ
Tuesday 09 September 2025 1:09 AM IST
നാടുകാണി : മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റിന്റെ ഓരോ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ മാനേജർ, ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കരിപ്പലങ്ങാട് പി.ഒ, നാടുകാണി, ഇടുക്കി 685601 എന്ന വിലാസത്തിൽ 19/09/2025 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോം ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 7510523111..