ആരെയും ആകർഷിക്കുന്ന അഞ്ച് സ്‌ത്രീ നക്ഷത്രങ്ങൾ; ഇവർ വീട്ടിലുണ്ടെങ്കിൽ മഹാഭാഗ്യങ്ങൾ തേടിയെത്തും
Tuesday 09 September 2025 3:24 PM IST
ജ്യോതിഷപ്രകാരം ഓരോ നക്ഷത്രങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇതിൽ പുരുഷനും സ്‌ത്രീക്കും പ്രത്യേകം ഫലങ്ങളാണ് പറയുന്നത്. ചില സ്‌ത്രീ നക്ഷത്രക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആകർഷകശക്തി വളരെ കൂടുതലായിരിക്കും. ഇവർ തങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ടാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഈ സ്‌ത്രീ നക്ഷത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- അശ്വതി - കുടുംബത്തിലെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവരാണ് ഈ നക്ഷത്രക്കാരായ സ്‌ത്രീകൾ. കഠിനാദ്ധ്വാനികളായ ഇവർക്ക് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാനായി എത്ര കഷ്‌ടപ്പെടാനും മടിയില്ല.
- ഭരണി - ഇവർ ആരോടുള്ള കള്ളം പറയാറില്ല. സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്. മറ്റുള്ളവർക്ക് ഈ നക്ഷത്രക്കാരോട് വളരെ വേഗത്തിൽ തന്നെ ആകർഷണം തോന്നും.
- കാർത്തിക - കുടുംബകാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് കാർത്തിക നക്ഷത്രത്തിൽപ്പെട്ട സ്‌ത്രീകൾ. അതിനാൽത്തന്നെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നവരെന്നാണ് ഇവർ അറിയപ്പെടുന്നത്. മറ്റുള്ളവരിൽ നിന്ന് എപ്പോഴും വ്യത്യസ്‌തരായിരിക്കും ഇവർ. മറ്റുള്ളവരെ വിഷമിപ്പിക്കാത്ത രീതിയിൽ പെരുമാറാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ട്.
- പുണർതം - വിശാലമായ മനസുള്ളവരാണ് ഈ നക്ഷത്രക്കാർ. ബുദ്ധിശാലികൾ കൂടിയായ ഈ നക്ഷത്രക്കാർ എല്ലാവരോടും വളരെ സൗമ്യമായിട്ടായിരിക്കും പെരുമാറുക. പുരുഷന്മാർക്ക് വളരെ വേഗം ഇഷ്‌ടപ്പെടുന്ന സ്വഭാവമാണ് ഈ നക്ഷത്രക്കാരായ സ്‌ത്രീകളുടേത്.
- ചിത്തിര - സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഈ നക്ഷത്രത്തിൽ ജനിച്ച സ്‌ത്രീകൾ. ഇവർ വേണ്ടപ്പെട്ടവരുടെ എല്ലാ കാര്യത്തിനും ഒപ്പം നിൽക്കും. സ്‌നേഹിക്കുന്നവരെ ഒരിക്കലും ചതിക്കാത്തവരാണ് ചിത്തിര നക്ഷത്രക്കാരായ സ്‌ത്രീകൾ.